NEWS
ജയചന്ദ്രൻ അനുസ്മരണം
11/01/2026 10:30 PM IST
nila

ഹരിപ്പാട്:സമദർശി കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭാവഗായകൻ ജയചന്ദ്രൻ അനുസ്മരണം നടന്നു.
ഹരിപ്പാട് മുരളി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചന്ദ്രമോഹൻദാസ് അദ്ധ്യക്ഷം വഹിച്ചു.
സമദർശി ചെയർമാൻ അഡ്വ. കെ. സന്തോഷ്കുമാരൻ തമ്പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എൻ. മനോഹരൻ നായർ, ആർ. മുരളീധരൻ നായർ, മാങ്കുളം ജി.കെ. നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ജയചന്ദ്രൻ്റെ സിനിമാഗാനങ്ങൾ ഉൾപ്പെടുത്തി ചലച്ചിത്രഗാനസന്ധ്യ അരങ്ങേറി.
കെ.എ. ശ്രീകുമാരി, കെ. സുന്ദരേശൻ, രാജേഷ് ആനാരി, കെ.ഹരി ഗോവിന്ദ് എന്നിവർ ചലച്ചിത്രഗാനങ്ങൾ അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











